തിരുമധുരം ക്ഷേത്രോത്സവ വേദികളിലേക്ക്

2024 ൽ ഏറെ പ്രശംസ നേടിയ ക്ലാസിക് സ്റ്റേജ് പ്രോഗ്രാം ആയിരുന്നു കലാസാരഥിയുടെ കൃഷ്ണ തിരുവാതിരയും നാട്യവും. നിരവധി ക്ഷേത്ര സ്റ്റേജുകളിൽ ഈഈ പ്രോഗ്രാം കലാസാരഥി നടത്തുകയുണ്ടായി. വീട്ടമ്മമാരും വിദ്യാർത്ഥികളും ചേർന്ന് നടത്തിയ പ്രോഗ്രാമിൽ 25 ഓളം കലാകാരികളാണ് പങ്കെടുത്തത്. ക്ലാസിക്കൽ നൃത്തം,പിന്നൽ തിരുവാതിര തുടങ്ങി വിവിധ വിഭാഗങ്ങൾ ചേർത്ത് രൂപംകൊടുത്തതായിരുന്നു പ്രസ്തുത പ്രോഗ്രാം .
2025 ൽ ക്ലാസിക്കൽ നൃത്തരൂപങ്ങളും കലാസാരഥിയുടെ കൃഷ്ണ തിരുവാതിരയും ലൈവ് സോപാനസംഗീതത്തിന്റെ പശ്ചാത്തലത്തിൽ അണിയറയിൽ ഒരുങ്ങുകയാണ് . ഈ വർഷം ക്ഷേത്ര ഉത്സവ വേദികളിൽ അവതരിപ്പിക്കപ്പെടുന്ന മനോഹരമായ ഒരു സ്റ്റേജ് പ്രോഗ്രാം ആണ് 'തിരുമധുരം'. കലാസാരഥിയിലെ അധ്യാപികമാരായ മിത്ര മധു, ദുർഗ്ഗാദേവി എ ആർ എന്നിവരുടെ നേതൃത്വത്തിലുള്ള ക്ലാസിക് ഡാൻസ് ഗ്രൂപ്പ് ആണ് പ്രോഗ്രാമിന് നേതൃത്വം കൊടുക്കുന്നത്.
കൂടാതെ ചെണ്ട വാദ്യം (പഞ്ചാരിമേളം) ഇരട്ടതായമ്പക, തൃതായമ്പക തുടങ്ങിയ ചെണ്ടവാദ്യ പ്രോഗ്രാമുകളും കലാസാരഥി സ്റ്റേജിൽ അവതരിപ്പിച്ചു വരുന്നു. വാദ്യകലാനിധി പൂയപ്പള്ളി ഗിരീഷ് ആണ് ചെണ്ടവാദ്യ സംഘത്തിന് നേതൃത്വം കൊടുക്കുന്നത്. കൂടാതെ വയലിൻ പശ്ചാത്തലത്തിലുള്ള ക്ലാസിക്കൽ ഫ്യൂഷൻ പ്രോഗ്രാം കലാസാരഥി വഴി ബുക്ക് ചെയ്യാവുന്നതാണ്. 
9656875710
.                                    

Popular Posts